കൊച്ചി: രഹസ്യവിവരങ്ങൾ പങ്കുവയ്‌ക്കാനുണ്ടെന്ന് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷും സരിത്തും കോടതിയോട്. കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു.
വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കുമ്പോൾ ചുറ്റിലും പൊലീസുകാരായതിനാൽ ഒന്നും സംസാരിക്കാനാകുന്നില്ലെന്ന് സ്വപ്‌നയും സരിത്തും കോടതിയിൽ പറഞ്ഞു. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇരുവരുടെയും ആവശ്യം കോടതി അംഗീകരിച്ചു. അഭിഭാഷകന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എ.സി.ജെ.എം. കോടതി നിര്‍ദേശം നല്‍കി. സ്വപ്‌നയെയും സരിത്തിനെയും മൂന്നു ദിവസം കൂടി കസ്റ്റസ് കസ്റ്റഡിയില്‍ വിട്ടു.
Read Also: അത് മനസിൽ വച്ചാൽ മതി; സിപിഎമ്മിൽ ഭിന്നതയെന്ന വാർത്തകളെ തള്ളി മുഖ്യമന്ത്രി
അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷയില്‍ കോടതി നാളെ തീരുമാനമെടുക്കും.
ശിവശങ്കറിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങളുമായി കസ്റ്റംസ് രംഗത്തെത്തിയിട്ടുണ്ട്. ശിവശങ്കറിന് ഡോളര്‍ കടത്തുകേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറയുന്നു. സ്വപ്‌ന ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.