കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ രഹസ്യ മൊഴി തിരുത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും കേസിൽ പ്രതികളല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കൻ്റോൺമെൻ്റ് പൊലീസ് കേസടുത്തേക്കുമെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടന്നും ചൂണ്ടിക്കാട്ടി ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി തീർപ്പാക്കി. ജസ്റ്റീസ് വിജു. വി. എബ്രഹാമാണ് ഹർജി. നോട്ടീസ് നൽകിയേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സ്വപ്നസുരേഷിൻ്റെ മൊഴിയും വെളിപ്പെടുത്തലും സർക്കാരിനെതിരെ നടന്ന ഗൂഡാലോചനയാണന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലിസിന് പരാതി നൽകിയിട്ടുണ്ടന്നും ഹർജിയിൽ ബോധിപ്പിച്ചു.
രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ഗൂഡാലോചന നടത്തി തങ്ങളെ തന്ത്രപരമായി കുടുക്കിയതാണന്നും സൗഹൃദപരമായി നടന്ന സംഭാഷണം റെക്കോർഡ് ചെയ്ത് കൃത്രിമം നടത്തി പ്രചരിപ്പിച്ചുവെന്നും ഹർജിയിൽ വ്യക്തമാക്കി.
തങ്ങൾ നിരപരാധികളാണന്നും ഷാജ് കിരണിന് നിരവധി അസുഖങ്ങൾ ഉണ്ടന്നും ഹർജിയിൽ പറയുന്നു. പൊലിസുമായി സഹകരിക്കാൻ തയ്യാറാണന്നും ഉപാധികൾ അനുസരിച്ചോളാമെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
Also Read: ‘കൊലപ്പെടുത്താന്‍ ശ്രമിച്ചു’; ഇ. പി. ജയരാജനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്