കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടും. റജിസ്ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കത്തുനല്‍കി.

അതേസമയം, സരിത്, സ്വപ്‌ന, സന്ദീപ് എന്നിവരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ എൻഫോഴ്‌സ്‌മെന്റിന്റെ അപേക്ഷ പരിഗണിച്ച് പ്രത്യേക സാമ്പത്തിക കോടതിയാണ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.

സ്വർണക്കടത്തിൽ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്നും പണം വിദേശത്തുള്ളവർക്ക് കൈമാറിയിട്ടുണ്ടന്നും അന്വേഷണം വേണമെന്നുമുള്ള എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യം അനുവദിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ പതിനൊന്നിന് കോടതിയിൽ തിരികെ ഹാജരാക്കണം.

Read Also: ഇപ്പോൾ ചിന്തിക്കേണ്ടത് ജനങ്ങളുടെ കാര്യമാണ്; രാമക്ഷേത്ര വിഷയത്തിൽ പിണറായി

അതേസമയം, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധത്തിലുറച്ചു നിൽക്കുകയാണ് എൻഐഎ. തീവ്രവാദ ബന്ധത്തിന്റെ വിശദാംശങ്ങൾ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങൾ അടങ്ങിയ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. കേസ് ഡയറി ഹാജരാക്കാൻ എൻഐഎ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്ന് എൻഐഎ കോടതി ചോദിച്ചു. എന്നാൽ, കേസിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ച് കേസിന്റെ തീവ്രവാദ ബന്ധം തെളിയിക്കാനാണ് എന്‍ഐഎ കോടതിയില്‍ ശ്രമിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.