Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

സ്വർണക്കടത്ത്: സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി വിധിക്കെതിരെയാണ് സ്വപ്നയുടെ ഹർജി

Lakshadweep Issue, ലക്ഷദ്വീപ്, Kerala High Court, കേരള ഹൈക്കോടതി, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കേരള ഹൈക്കോടതി ഈ മാസം 16 ലേക്ക് മാറ്റി. ജാമ്യാപേക്ഷയെ എതിർക്കുകയാണെന്നും സത്യവാങ്മൂലം സമർപ്പിക്കാനുണ്ടെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി വിധിക്കെതിരെയാണ് സ്വപ്നയുടെ ഹർജി. തനിക്കെതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്നും രാജ്യദ്രോഹകുറ്റമാണെന്നതിന് തെളിവില്ലെന്നുമാണ് സ്വപ്നയുടെ വാദം.

സ്വർണക്കടത്തിലൂടെ ലഭിച്ച പണം എതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സ്വപ്ന ഹർജിയിൽ ബോധിപ്പിച്ചു. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന.

വിചാരണ അനന്തമായി നീളുകയാണെന്നും എന്ന് തുടങ്ങുമെന്ന് വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാർച്ച് 22 നാണ് സ്വപ്നയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയത്.

Also Read: സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case swapna suresh kerala high court

Next Story
Kerala Nirmal Lottery NR-223 Result: നിർമൽ NR-223 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala nirmal nr-220 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-220 result, nirmal nr-220 lottery result, nirmal nr-220 lottery, nirmal nr-220 kerala lottery, kerala nirmal nr-220 lottery, nirmal nr-220 lottery today, nirmal nr-220 lottery result today, nirmal nr-220 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-220, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-220, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com