Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി വിധിക്കെതിരെയാണ് സ്വപ്ന ഹർജി നൽകിയിരിക്കുന്നത്

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി വിധിക്കെതിരെയാണ് സ്വപ്ന ഹർജി നൽകിയിരിക്കുന്നത്.

തനിക്കെതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്നും രാജ്യദ്രോഹകുറ്റം തെളിയിക്കുന്നതിന് തെളിവില്ലെന്നും സ്വപ്ന ഹർജിയിൽ വ്യക്തമാക്കി. സ്വർണക്കടത്തിലൂടെ ലഭിച്ച പണം എതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സ്വപ്ന ഹർജിയിൽ ബോധിപ്പിച്ചു.

വിചാരണ അനന്തമായി നീളുകയാണെന്നും വിചാരണ എന്ന് തുടങ്ങുമെന്നു വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാർച്ച് 22നാണ് സ്വപ്നയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയത്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര തന്ത്രപാഴ്സലിലൂടെ മുപ്പത് കിലോ സ്വർണം കടത്തിയ കേസിൽ കഴിഞ്ഞ ജൂലൈ 12നാണ് സ്വപ്ന സുരേഷ് അറസ്റ്റിലായത്.

Read Also: മലപ്പുറം ജില്ലയിൽ വാക്സിനേഷൻ ത്വരിതപ്പെടുത്താൻ നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case swapna suresh filed bail application in kerala hc

Next Story
8037 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 102 മരണം; ടിപിആർ 10.03
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express