കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി ചോർന്നത് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണിൽ നിന്ന്.

സ്വപ്‌ന സുരേഷിന്റെ മൊഴി ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് കസ്റ്റംസ് കമ്മിഷണർക്ക് കൈമാറി. സ്വപ്‌ന സുരേഷിന്റെ മൊഴി ചോർത്തിയ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചേക്കും.

സ്വപ്‌ന സുരേഷ് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ നൽകിയ മൊഴിയാണ് ചോർന്നത്. ഇതേ തുടർന്ന് വിശദമായ അന്വേഷണം കസ്റ്റംസ് കമ്മിഷണർ ഇന്റലിജൻസ് ബ്യൂറോയോട് ആവശ്യപ്പെടുകയായിരുന്നു.

Read Also: പ്രേമത്തിനു ശേഷം പുതിയ സിനിമയുമായി അൽഫോൺസ് പുത്രൻ; നായകൻ ഫഹദ്

അതേസമയം, സ്വർണക്കടത്ത് നടത്തിയ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റിയിരുന്നു. അസിസ്റ്റന്റ് കമ്മീഷണറായ എൻഎസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിന്നുമാണ് മാറ്റിയത്. സ്വപ്‌ന അനിൽ നമ്പ്യാർക്കെതിരെ നൽകിയ മൊഴി ചോർന്നത് വിവാദമായതിനു പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്.

മൊഴിയുടെ ഒരു ഭാഗം മാത്രം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യാഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.