തിരുവനന്തപുരം: എൻഐഎയിലും കോടതിയിലും വിശ്വാസമുണ്ടെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർ. തെളിവെടുപ്പിനിടെയാണ് സന്ദീപിന്റെ പ്രതികരണം. എൻഐഎയിൽ പൂർണവിശ്വാസമുണ്ടെന്ന് സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ആരെങ്കിലും കുടുക്കിയതാണോ എന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തോട് സന്ദീപ് പ്രതികരിച്ചത് ഇങ്ങനെ: “എൻഐഎയിൽ വിശ്വാസമുണ്ട്, കോടതിയിലും വിശ്വാസമുണ്ട്.” മറ്റൊന്നും പറയാതെ സന്ദീപ് വാഹനത്തിൽ കയറി. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായ ശേഷം എൻഐഎ സംഘം സന്ദീപിനെയും സ്വപ്‌ന സുരേഷിനെയും പുറത്തേക്കു കൊണ്ടുവരികയായിരുന്നു. സ്വപ്‌ന മാധ്യമങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പിണറായിക്ക് പേടിയുള്ളത് പാർട്ടിയെ മാത്രം, ആർക്കും അപ്രമാദിത്തമില്ല: കോടിയേരി

സ്വപ്‌നയെയും സന്ദീപിനെയും വെവ്വേറെ വാഹനങ്ങളിലായാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. സെക്രട്ടറിയേറ്റിനു സമീപത്തെ ഫ്ലാറ്റിലടക്കം തെളിവെടുപ്പ് നടന്നു. തിരുവനന്തപുരത്തെ മൂന്ന് ഫ്ലാറ്റുകളിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നിന്നു ഇന്നു രാവിലെയാണ് പ്രതികളുമായി അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ ശേഷം അന്വേഷണസംഘം രണ്ടായി തിരിഞ്ഞ് തെളിവെടുപ്പ് നടത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി സംശയിക്കുന്ന വാടക വീട്ടിലും തെളിവെടുപ്പ് നടന്നു. സ്വപ്‌നയെയും സന്ദീപിനെയും വെവ്വേറെയായി തെളിവെടുപ്പ് നടത്തി. മാധ്യമപ്രവർത്തകരടക്കം നിരവധിപേർ തെളിവെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെത്തി. കനത്ത സുരക്ഷിയിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.

Read Also: വളരെ അടുത്ത ബന്ധമുണ്ട്; ശിവശങ്കറിനെ കുരുക്കുന്ന മൊഴിയുമായി സരിത്

അതേസമയം, സ്വർണക്കടത്ത് പിടിക്കുമെന്ന സാഹചര്യം വന്നപ്പോൾ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെ സ്വർണമടങ്ങുന്ന ബാഗേജ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അറ്റാഷെ കസ്റ്റംസ് അസി.കമ്മിഷണർക്ക് കത്തയച്ചതായാണ് വിവരം. തിരിച്ചയക്കുന്ന കാർഗോ ഫെെസൽ ഫരീദിനു നൽകണമെന്നും പറഞ്ഞുള്ള കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വർണക്കടത്ത് അറ്റാഷെയുടെ അറിവോടെയാണ് എന്ന സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.