ഇഡി ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നു; ജയിൽ മോചിതനായ സന്ദീപ് നായർ

ശനിയാഴ്ച വൈകിട്ടാണ് സന്ദീപ് ജയിൽ മോചിതനായത്

Gold Smuggling, Sandeep Nair, CM Pinarayi Vijayan, Enforcement Directorate, പിണറായി വിജയൻ, സന്ദീപ് നായരുടെ കത്ത്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സന്ദീപ് നായരുടെ കത്ത്

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ജയിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഉറച്ചു നിൽക്കുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. തന്റെ ഭാഗം കോടയിൽ പൂർണമായി ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സന്ദീപ് നായർ ജയിൽ മോചിതനായ ശേഷം പറഞ്ഞു.

സ്വപ്ന സുരേഷിനെ സരിത്ത് വഴിയാണ് പരിചയമെന്നും സന്ദീപ് പറഞ്ഞു. കേസിന് രണ്ട് മൂന്ന് വർഷം മുൻപുള്ള പരിചയമാണ് ഉള്ളത്. സ്വപ്നയെ സരിത്തിന്റെ കൂടെ കണ്ടിട്ടും കുടുംബ സുഹൃത്തെന്ന നിലയിലുമാണ് പരിചയമെന്നും സന്ദീപ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ടാണ് സന്ദീപ് ജയിൽ മോചിതനായത്. സ്വർണക്കടത്തു കേസിലും ഡോളർ കടത്തു കേസിലും എൻഐഎ കേസിലും സന്ദീപിനു ജാമ്യം ലഭിച്ചിരുന്നെങ്കിലും കോഫെപോസ പ്രകാരമുള്ള തടവ് കാലാവധി കഴിയാത്തതിനാൽ സന്ദീപ് ജയിലിൽ തുടരുകയായിരുന്നു.

Also Read : പൊലീസിൽ നിന്ന് സിവിൽ സർവീസിലേക്ക്; കെഎഎസ് നേടിയത് മൂന്ന് പൊലീസുകാർ

കോഫെ പോസ പ്രകാരമുള്ള ഒരു വർഷത്തെ കരുതൽ തടങ്കൽ അവസാനിച്ചതിനെ തുടർന്നാണ് സന്ദീപ് ഇപ്പോൾ ജയിൽ മോചിതനായത്. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ്. നേരത്തെ സന്ദീപിനെ എൻഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറയാൻ ഇഡി നിർബന്ധിച്ചെന്നായിരുന്നു സന്ദീപ് നേരത്തെ പറഞ്ഞിരുന്നത്. ഈ വർഷം മാർച്ചിൽ ജില്ലാ ജഡ്‌ജിക്ക് സന്ദീപ് നായർ നൽകിയ കത്തിലായിരുന്നു ഇഡി ഭീഷണിപ്പെടുത്തിയതായി പറഞ്ഞത്.

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായാണ് സന്ദീപ് ജഡ്‌ജിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നത്.

‘മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയണം. ഇവരുടെ പേരുകൾ പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. ഇ.ഡി. ഉദ്യോഗസ്ഥൻ രാധാകൃഷ്‌ണനാണ് ഭീഷണിപ്പെടുത്തിയത്,’ എന്ന് സന്ദീപ് നായർ ജഡ്‌ജിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case sandeep nair free from jail

Next Story
9470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 101 മരണംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X