Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

മുഖ്യമന്ത്രിക്കെതിരെ ഇ ഡി ഉദ്യോഗസ്ഥർ കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചെന്ന കേസ്: കോടതി വിശദമായ വാദം കേൾക്കും

മുഖ്യമന്ത്രിക്കെതിരെ കള്ളത്തെളിവുണ്ടാക്കാൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന കേസിൽ കൂടുതൽ അന്വേഷണം നടത്തണോ എന്ന് പരിശോധിക്കും

ed, enforcement directorate, campus front, popular front, ഇഡി, എൻഫോഴ്സ്മെന്റ്, പോപ്പുലർ ഫ്രണ്ട്, കാംപസ് ഫ്രണ്ട്, നേതാവ്, ie malayalam

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിക്കെതിരെ കള്ളത്തെളിവുണ്ടാക്കാൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന കേസിൽ കോടതി വിശദമായ വാദം കേൾക്കും. കേസിൽ അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിലാണ് വിശദമായ വാദം കേൾക്കുക. കേസ് കൂടുതൽ വാദത്തിനായി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജൂലൈ രണ്ടിലേക്ക് മാറ്റി.

കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ കോടതി കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. അന്വേഷണത്തെ എതിർക്കുന്ന ഇഡി വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ഒരു മാസത്തെ സാവകാശം തേടി.

കേസിലെ രേഖകളുടെ പകർപ്പുകൾ സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കൈമാറുന്നതിൽ ഇ ഡി എതിർപ്പറിയിച്ചു. കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചതിന് ഇ ഡി ക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത കേസുകൾ റദ്ദാക്കിയ ഹൈക്കോതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വിചാരണക്കോടതിയാണന്ന് വ്യക്തമാക്കിയിരുന്നു. രേഖകൾ മുദ്രവച്ച കവറിൽ കൈമാറാനും ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി നിർദേശം കണക്കിലെടുത്താണ് സെഷൻസ് കോടതി അന്വേഷണം നടത്താൻ തീരുമാനിച്ചത്. പുതിയതായി ചുമതലയേറ്റ ജഡ്ജിയാണ് കേസ് പരിഗണിച്ചത്.

മുഖ്യമന്ത്രിക്കെതിരെ തെളിവു നൽകാൻ നിർബന്ധിച്ചെന്ന സ്വപ്ന സുരേഷിൻ്റെ ശബ്ദരേയുടേയും, സന്ദീപ് നായർ വിചാരണക്കോടതിക്ക് എഴുതിയ കത്തിൻ്റെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസടുത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case of enforcement directorate and fake evidence against cm pinarayi vijayan

Next Story
സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടേണ്ട വ്യക്തിയല്ല മുല്ലപ്പള്ളി; പിന്തുണയുമായി വിഡി സതീശന്‍VD Satheeshan, Mullappalli Ramachandran
The moderation of comments is automated and not cleared manually by malayalam.indianexpress.com