Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരെ യുഎപിഎ ചുമത്തി പ്രതിചേർത്തതായി എൻഐഎ

സ്വപ്നയുടെ പങ്ക് സംശയാസ്പദമാണന്നും സമൺസ് നൽകാൻ ശ്രമിച്ചെങ്കിലും സ്വപ്ന ഒളിവിൽ പോയന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ സ്വപ്നയുടെ പങ്ക് വ്യക്തമാവൂ എന്നും എൻഐഎ

Swapna Suresh, Gold Smuggling, സ്വർണക്കടത്ത് കേസ്, Thiruvanathapuram Gold Smuggling, തിരുവനന്തപുരം സ്വർണക്കടത്ത്, സ്വപ്ന സുരേഷ്, IE Malayalam, ഐഇ​ മലയാളം

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകയെന്ന് കരുതപ്പെടുന്ന സ്വപ്നയ്ക്കെതിരെ യുഎപിഎ വകുപ്പുകൾ ചുമത്തിയതായി എൻഐഎ. കേസിൽ സ്വപ്നയെ പ്രതിചേർത്തതായും ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ അറിയിച്ചു.

യുഎപിഎ 16, 17, 18 വകുപ്പുകൾ ചുമത്തിയാണ് സ്വപ്നയെ പ്രതിചേർത്തിരിക്കുന്നത്. സ്വർണ കടത്ത് ഭീകര പ്രവർത്തനതിന് വേണ്ടി ഉപയോഗിക്കാൻ സാധ്യതയുണ്ടന്ന നിഗമനത്തിലാണ് ഈ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തുന്നത്.

കേസിൽ സ്വപ്നയുടെ പങ്ക് സംശയാസ്പദമാണെന്ന് എൻഐഎയെ ഹൈക്കോടതിയെ അറിയിച്ചു. സമൻസ് നൽകാൻ ശ്രമിച്ചെങ്കിലും സ്വപ്ന ഒളിവിൽ പോയി. ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ സ്വപ്നയുടെ പങ്ക് വ്യക്തമാവൂയെന്നും എൻഐഎയെ ബോധിപ്പിച്ചു.

സ്വപ്നയുടെ മൂൻകൂര്‍ ജാമ്യ ഹർജിയിലാണ് ഇന്ന് രാവിലെ കേസ് രജിസ്റ്റർ ചെയ്യ്ത വിവരം അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചത്. സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴി സ്വപ്നക്കെതിരാണ്, സ്വപ്ന ബാഗേജ് ക്ലിയർ ചെയ്യാൻ ശ്രമിച്ചുവെന്നും അന്വേഷണം പ്രാഥമിക ദിശയിലാണന്നും മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലന്നും എൻഐഎ ബോധിപ്പിച്ചു.

Also Read: സർക്കാരിനെതിരെ പടപ്പുറപ്പാട്; സിബിഐ അന്വേഷണത്തിലുറച്ച് പ്രതിപക്ഷം

സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവർ സ്വർണ്ണകടത്തിൽ പങ്കാളികളാണന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കി. സ്വർണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണ്. സ്വപ്ന വേറെ കേസിലും പ്രതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എൻഐഎ കോടതിയെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. എൻഐഎയുടെ പ്രഥമ വിവര റിപോർട്ട് കൈമാറണമെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

Also Read: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ്; മാർച്ചിൽ സംഘർഷം, പി.കെ.ഫിറോസിനു പരുക്ക്

സ്വപ്നയും, സരിതും കള്ളക്കടത്ത് നടത്തിയതായി സൗമ്യ യുടെ മൊഴിയുണ്ട്. റെയ്ഡിൽ വൻതോതിലുള്ള തൊണ്ടികൾ പിടിച്ചെടുത്തിട്ടുണ്ടന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേസ് ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

Also Read: സ്വർണക്കടത്തിൽ എൻഐഎ കേസെടുത്തു; മുഖ്യകണ്ണി സന്ദീപ് തന്നെയെന്ന് കസ്റ്റംസ്

അതേസമയം, നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. സന്ദീപ് നായരെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാൾക്കായി കസ്റ്റംസ് തെരച്ചിൽ തുടരുകയാണ്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി സന്ദീപിന്റേതായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആറു മാസത്തിനിടെ ഏഴു തവണ സമാന രീതിയിൽ സ്വർണം കടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ റിമാൻഡിലുള്ള സരിത് കേസിൽ മൂന്നാം കണ്ണി മാത്രമാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.

Also Read: സ്വര്‍ണവില പോലെ കുതിച്ച് സ്വര്‍ണക്കടത്ത് കേസും; അറിയാം ഇന്നത്തെ സംഭവങ്ങള്‍

എന്നാൽ തെറ്റ് ചെയ്തിട്ടില്ലെന്നും ഭയം കൊണ്ടും കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാന്‍ മാറിനില്‍ക്കുന്നതെന്നുമാണ് മാധ്യമങ്ങൾക്ക് നൽകിയ ഓഡിയോ സന്ദേശത്തിൽ പറഞ്ഞത്. യുഎഇ കോൺസുലേറ്റിന്റെ മറവിൽ സ്വർണക്കടത്ത് നടത്തിയ ഒരു സ്ത്രീയാണ് ഞാനെന്ന് എല്ലാവരും പറയുന്നു. ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വർണത്തിൽ ഒരു പങ്കുമില്ലെന്ന് സ്വപ്നയുടെ ഓഡിയോ സന്ദേശത്തിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case nia files uapa against swapna suresh

Next Story
സർക്കാരിനെതിരെ പടപ്പുറപ്പാട്; സിബിഐ അന്വേഷണത്തിലുറച്ച് പ്രതിപക്ഷംcongress leaders,gold smuggling case,സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി,മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com