Latest News

കരിപ്പൂർ സ്വർണക്കടത്ത്: ഒരാൾ കൂടി അറസ്റ്റിൽ; ടിപ്പർ പിടികൂടി

അറസ്റ്റിലായത് അർജ്ജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്നയാളെന്ന് പൊലീസ്

tp case, Karipur gold smuggling case, കരിപ്പൂർ സ്വർണക്കടത്ത് കേസ്, arjun ayanki, അർജുൻ ആയങ്കി, shihab, ശിഹാബ്, customs, kerala news, ie malayalam

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി ശിഹാബ് ആണ് അറസ്റ്റിലായത്. സ്വർണ്ണ കവർച്ചാ കേസിൽ അർജ്ജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്നത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.

അടി വാരത്തുള്ള ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. ആർജൂൻ ആയങ്കി വരുന്ന വാഹനത്തെ ടിപ്പർ ലോറി ഉപയോഗിച്ച് ആക്രമിക്കാൻ താമരശ്ശേരിയിലുള്ള സംഘത്തിൽ നിന്നും കൊട്ടേഷൻ ലഭിച്ചതായി ഇയാൾ മൊഴി നൽകിയെന്നും പൊലീസ് പറഞ്ഞു. ഈ ടിപ്പർ പൊലീസ് പിടികൂടിയിട്ടുണ്ട്.

ക്വട്ടേഷൻ പ്രകാരം ശിഹാബും സംഘവും സ്ഥലത്തെത്തിയെന്നും എന്നാൽ ഇവർക്ക് അർജുൻറെ വാഹനം ആക്രമിക്കാൻ കഴിഞ്ഞില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഈ വാഹനത്തെ പിൻതുടർന്ന് പോയ സംഘത്തിൽ ഉൾപ്പെട്ട പാലക്കാട് സംഘത്തിൻ്റെ വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്നാണ് അഞ്ച് പേർ മരണപ്പെട്ടതെന്നും പൊലീസ് പറയുന്നു.

Read More: കൊല്ലത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ നാലു പേർ മരിച്ചു

സംഘത്തിൽ പെട്ട അബ്ദുൾ നാസറിനെ അഞ്ച് ദിവസം മുൻപ് താമരശ്ശേരിയിൽ നിന്നും പിടികൂടിയതായി പ്രത്യേക അന്വോഷണസംഘം പറഞ്ഞിരുന്നു. ശിഹാബിനെ വിശദമായി ചോദ്യം ചെയ്തതിൽ ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളേയും വാഹനങ്ങളേയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case new arrest

Next Story
മുഴുവൻ ഒഴിവുകളും പിഎസ്‌‌സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കണം: മുഖ്യമന്ത്രിKerala psc, keralapsc.gov.in, psc thulasi, psc exam, psc result, psc online, kerala psc results, kerala psc driver, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com