/indian-express-malayalam/media/media_files/uploads/2020/07/m-sivasankar-3.jpg)
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യമില്ല. കേസിൽ ശിവശങ്കറിന്റെ പങ്കിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശിവശങ്കറിന് ജാമ്യം നൽകിയാൽ ഉന്നതവ്യക്തികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് കൊച്ചി എസിജെഎം കോടതി. കസ്റ്റംസ് കേസിലാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. വിശദമായി വാദം കേട്ടതിനു ശേഷമാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എ.സി.ജെ.എം കോടതിയുടെ തീരുമാനം.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിർത്തിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിനൊപ്പം ശിവശങ്കർ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞിരുന്നു. മുഴുവൻ ചെലവും വഹിച്ചത് ശിവശങ്കറാണെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എന്തിനാണ് ഇതൊക്കെ ചെയ്തതെന്നും തമാശക്ക് മാത്രമായിരുന്നോ ഇതെന്നും കസ്റ്റംസ് കോടതിയിൽ ചോദിച്ചിരുന്നു.
Read Also: സംസ്ഥാനത്ത് ഇന്ന് 6268 ഇന്ന് പേര്‍ക്ക് കോവിഡ്; 5707 പേർക്ക് രോഗമുക്തി
കസ്റ്റംസ് കേസിൽ മറ്റ് പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചെന്നും തന്നെ മാത്രം ജയിലിൽ ഇടുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും ശിവശങ്കർ കോടതിയിൽ ചോദിച്ചിരുന്നു. അന്വേഷണങ്ങളുമായി പൂർണമായും സഹകരിക്കുന്നുണ്ട്. കോടതിയെ തൃപ്തിപ്പെടുത്താൻ മാത്രം ഓരോ രേഖകളും ഏജൻസികൾ സമർപ്പിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. തനിക്കെതിരെ ഇതുവരെ തെളിവുകളില്ലെന്നും ശിവശങ്കർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.