scorecardresearch
Latest News

സ്വര്‍ണക്കടത്ത് കേസ്: അറ്റാഷെയും കോണ്‍സുല്‍ ജനറലും പ്രതികളാകും

ജൂണ്‍ മുപ്പതിനായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം എത്തിയത്

Gold Smuggling Case, Customs

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്. ഗള്‍ഫിലേക്ക് കടന്ന അറ്റാഷെയും കോണ്‍സുല്‍ ജനറലും പ്രതികളായേക്കും. യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് ഇതിനോടകം തന്നെ അയച്ചു.

നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ കസ്റ്റംസ് സമര്‍പ്പിച്ചത്. വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് കൊച്ചി കസ്റ്റംസിന് അനുമതി നല്‍കിയത്. സ്വര്‍ണം പിടിച്ചതിന് പിന്നാലെ കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും ഗള്‍ഫിലേക്ക് കടന്നിരുന്നു.

Also Read: സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ വിട്ടയച്ചു

ജൂണ്‍ മുപ്പതിനായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം എത്തിയത്. തുടര്‍ന്ന് ജൂലൈ അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്നു കണ്ടെത്തി. ബാഗ് എത്തിയത് കോണ്‍സുല്‍ ജനറലിന്റെ പേരിലായിരുന്നു.

ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷയും കോണ്‍സുല്‍ ജനറലും കസ്റ്റംസിന്റെ മേല്‍ സമ്മര്‍ദ്ദം ചൊലുത്തിയിരുന്നതായാണ് വിവരം. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇരുവരും വിദേശത്തേക്ക് കടന്നത്. പിന്നീട് കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്‌ന സുരേഷും, സരിത്തും, സന്ദീപ് നായരും അടക്കം 24 പേര്‍ കേസില്‍ പ്രതികളായത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gold smuggling case lookout notice against attache and consul general