സ്വർണക്കടത്ത് കേസ്: സരിത് ഉൾപ്പെടെ നാല് പ്രതികൾ ഇന്ന് ജയിൽ മോചിതരാകും; സ്വപ്നയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ്

അറസ്റ്റിലായി ഒരു വർഷത്തിനു ശേഷമാണ് ജയിൽ മോചനം

Gold Smuggling Case

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ നാല് പ്രതികൾ കൂടി ഇന്ന് ജയിൽ മോചിതരാകും. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അന്വേഷണ ഏജൻസികൾ ആരോപിക്കുന്ന സരിത് ഉൾപ്പെടെയാണ് ജയിലിൽ നിന്നും ഇറങ്ങുന്നത്.

എൻഐഎ കേസിൽ ഉൾപ്പെടെ എല്ലാ കേസുകളിലും ഇന്ന് പുറത്തിറങ്ങുന്ന സരിത്, റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നീ നാല് പേർക്കും ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി ഒരു വർഷത്തിനു ശേഷമാണ് ജയിൽ മോചനം. കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് നേരത്തെ ജയിൽ മോചിതയായിരുന്നു. ഇതോടെ കേസിലെ ഏതാനും പ്രതികളൊഴികെ എല്ലാവരും പുറത്തിറങ്ങി,

കേസിൽ കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്തത് സരിത്തിനെ ആയിരുന്നു. സ്വർണം കടത്തുന്നതിന് മുഖ്യ ആസൂത്രകൻ യുഎഇ കോൺസുലേറ്റ് പിആർഒ ആയിരുന്ന സരിത്ത് ആയിരുന്നുവെന്നാണ് എൻഐഎ ഉൾപ്പെടെ എല്ലാ ഏജൻസികളുടെയും കണ്ടെത്തൽ.

അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. എറണാകുളം ജില്ലയ്ക്ക് പുറത്ത് പോകാനാണ് ഇളവ് അനുവദിച്ചത്. കേരളം വിടാൻ അനുമതി വേണം. മുൻ‌കൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിടരുതെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്.

വീട് തിരുവനന്തപുരത്ത് ആണെന്നും അവിടെ പോകാൻ വ്യവസ്ഥയിൽ ഇളവ് നൽകണം എന്നുമായിരുന്നു ആവശ്യം. സ്വപ്നയുടെ ആവശ്യത്തെ എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് (ഇഡി) എതിർത്തില്ല. കേരളം വിട്ടു പോകരുതെന്ന വ്യവസ്ഥ നിലനിർത്തി ഇളവ് നൽകാമെന് ഇഡി അറിയിച്ചു.

Also Read: ദത്തുവിവാദം: കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഫലം ഇന്നോ നാളെയോ ലഭിച്ചേക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case four accused including sarith will be released from jail today

Next Story
സഞ്ജിത് വധം: അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ഇന്ന് കോടതിയിൽ ഹാജരാക്കുംmurder case, Sanjith murder case, Sanjith murder case custody, Sanjith murder case arrest, Sanjith murder case Palakkad, RSS worker Sanjith murder case, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com