സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍

ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി

Kodakara Case, Kerala High Court, Enforcement Directorate

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കള്ളത്തെളിവുണ്ടാക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു.

ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണെന്നും കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികകാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കമ്മിഷനെ അസാധുവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

മുഖ്യമന്ത്രിക്കെതിരെ നടന്ന ഗൂഡാലോചന അന്വേഷിക്കുന്നതിനാണ് കമ്മിഷന്‍ ഓഫ് എന്‍ക്വയറി പ്രകാരം ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.മോഹനന്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിഷനെ വച്ചത്. മുഖ്യമന്ത്രിക്കെതിരെ തെളിവു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്.

Also Read: ഐഷ സുൽത്താനയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; അറസ്റ്റില്ല

സ്വപ്ന സുരേഷിന്റെ ശബ്ദരേഖയും തെളിവുനല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് നായര്‍ വിചാരണക്കോടതി ജഡ്ജിക്ക് എഴുതിയ കത്തും അനുബന്ധ തെളിവുകളുമാണ് കമ്മിഷന്‍ പരിഗണിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case enforcement directorate approaches high court against judicial commission

Next Story
ഇന്ന് 12,078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ 10.37
The moderation of comments is automated and not cleared manually by malayalam.indianexpress.com