scorecardresearch

ആരോഗ്യ പ്രശ്‌നങ്ങൾ; ചോദ്യം ചെയ്യലിന് 15ന് ഹാജരാകാമെന്ന് സ്വപ്‌ന

നാളെ കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ.ഡി സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ചു

Swapna Suresh, ie malayalam

കൊച്ചി: സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി) വിളിച്ചെങ്കിലും സ്വപ്‌ന സുരേഷ് നാളെ ഹാജരാവില്ല . ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് സ്വപ്‍ന ഇഡിയെ അറിയിച്ചു. ഫെബ്രുവരി 15 ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാമെന്നാണ് സ്വപ്‌ന അറിയിച്ചിരിക്കുന്നത്.

കസ്റ്റഡിയിൽ ആയിരിക്കെ പുറത്തു വന്ന സ്വപ്‌നയുടെ ശബ്‌ദരേഖ ശിവശങ്കറിന്റെ തിരക്കഥ പ്രകാരമായിരുന്നുവെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുളള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി) ന്റെ സമൻസ് ലഭിച്ചിട്ടില്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. ഇ-മെയിലിന് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്നും മാധ്യമങ്ങളിലൂടെയാണ് വാർത്ത അരിഞ്ഞെതെന്നുമായിരുന്നു പ്രതികരണം.

ഇഡി എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അറിയില്ല. സമൻസ് ലഭിച്ചിട്ടില്ല. ഇ-മെയിലിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടാവും ലഭിക്കാത്തത്. മാധ്യമങ്ങളിലൂടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നറിയുന്നത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും സ്വപ്‌ന പറഞ്ഞു.

ശിവശങ്കറിനെ പേടിയില്ലെന്നും ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നയാൾക്ക് ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും സ്വപ്‌ന പറഞ്ഞു. കള്ളമൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ തെറ്റായ ആരോപണങ്ങളെ കുറിച്ചാണ് പ്രതികരിച്ചത്. ജയിലിലും പുറത്തും താൻ നേരിട്ടതിനെ കുറിച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും സ്വപ്‌ന പറഞ്ഞു.

നാളെ കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ.ഡി സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ചെന്ന വാർത്തയ്ക്കു പിന്നാലെയായിരുന്നു സ്വപ്‌നയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം നൽകിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാൻ സാവകാശം നൽകാതെ മൊഴി പ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്‌ന പറയുന്ന ശബ്ദരേഖ വിവാദമായിരുന്നു. ഇതിനു പിന്നിൽ ശിവശങ്കർ ആണെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. എം. ശിവശങ്കറിന്റെ പുതിയ പുസ്‌തകം പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്.

ശിവശങ്കറിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനാണ് ഇ.ഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. സ്വപ്‌ന നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലാകും കൂടുതൽ അന്വേഷണങ്ങളിലേക്ക് ഇ.ഡി കടക്കുക.

നേരത്തെ ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നാലെ ജയിലിൽ വച്ച് ഇ.ഡി സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയിലിലെ ഒരു വനിതാ കോൺസ്റ്റബിളാണ് ഫോൺ നൽകി ശബ്‌ദം റെക്കോർഡ് ചെയ്തതെന്ന് സ്വപ്‌ന അന്ന് ഇ.ഡി യോട് സമ്മതിച്ചിരുന്നു.

Also Read: ശിവശങ്കര്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു, ചതിക്കേണ്ട കാര്യമില്ല: സ്വപ്‌ന സുരേഷ്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gold smuggling case ed to question swapna on new revelations