/indian-express-malayalam/media/media_files/uploads/2020/07/sivasankar.jpg)
കൊച്ചി: സ്വര്‍ണ്ണക്കത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റംസിന് ചോദ്യം ചെയ്യാനായി സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ശിവശങ്കറിനെ കാക്കനാട് ജയിലിലേക്ക് എത്തിക്കുകയായിരുന്നു.
സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് എന്നീ കേസുകളില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം. രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന.
Read More: ശിവശങ്കറിനെ മാറ്റിയത് എഫ്.എൽ.സി.ടി.സിലേക്ക്; തീരുമാനം ജയിൽ ചട്ടമനുസരിച്ച്
നിലവില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി റിമാന്‍ഡിൽ കഴിയുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യാനായി ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ എത്തി നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. നയതന്ത്ര ബാഗ് വിട്ടുനല്‍കാനായി ശിവശങ്കര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചത് സംബന്ധിച്ചും കസ്റ്റംസ് ചോദിച്ചറിയും.
അതേസമയം താന്‍ വിളിച്ചത് ഫുഡ് സേഫ്റ്റി കമ്മീഷണറെയാണെന്നാണ് ശിവശങ്കര്‍ നേരത്തെ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോ കസ്റ്റംസോ തയ്യാറായിട്ടില്ല.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ് നിലപാട്. കൂടാതെ, സ്വപ്ന സുരേഷിൻ്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനിലെ ശിവശങ്കറിന്റെ കമ്മീഷനാണെന്നാണ് ഇ.ഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇ.ഡി. കേസില്‍ ശിവശങ്കറിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചാലും വീണ്ടും അറസ്റ്റിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.