Latest News

സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണം തടയണമെന്ന് ഇ. ഡി

കേന്ദ്ര ഏജൻസിയുമായി തുറന്ന പോരിനുറച്ച് നിൽക്കുകയാണ് സർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു

കൊച്ചി: സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം തടയണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ. അന്വേഷണത്തിന്റെ മറവിൽ ക്രൈം ബ്രാഞ്ച് തെളിവുകൾ കെട്ടിച്ചമക്കുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് ആരോപിച്ചെങ്കിലും ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. ഹർജി കൂടുതൽ വാദത്തിനായി നാളത്തേക്ക് മാറ്റി. ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് പോലുള്ള നടപടികൾ ഉണ്ടാവില്ലെന്ന് സർക്കാർ അറിയിച്ചിട്ടുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്ര ഏജൻസിയുമായി തുറന്ന പോരിനുറച്ച് നിൽക്കുകയാണ് സർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സംസ്ഥാന ഏജൻസികൾക്ക് നിയമപരമായ വിലക്കില്ലെന്നും പ്രതിക്ക് അന്വേഷണ ഏജൻസിയെ തീരുമാനിക്കാനാവില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്‌നയെ നിർബന്ധിച്ചുവെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടർ പി.രാധാകൃഷ്‌ണനാണ് കോടതിയെ സമീപിച്ചത്.

Read Also: ‘നേമത്തും ജയിക്കില്ല’; ഇത്തവണ ബിജെപിയുടെ അക്കൗണ്ട്‌ ക്ലോസ് ചെയ്യുമെന്ന് പിണറായി

ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തിപരമായി നൽകിയ ഹർജി നിലനിൽക്കില്ല. സ്വകാര്യ അഭിഭാഷകൻ മുഖേനയാണ് രാധാകൃഷ്ണൻ ഹർജി സമർപ്പിച്ചിട്ടുള്ളത്. വ്യക്തിപരമായി നൽകിയ കേസിൽ അന്വേഷണ ഏജൻസിയുടെ കൈവശമുള്ളതും കോടതിയിൽ നേരത്തെ രഹസ്യമായി സമർപ്പിച്ചതുമായ രേഖകൾ ഹാജരാക്കിയതിൽ ദുരുദ്ദേശ്യത്തോടെയാണ്. ഔദ്യോഗിക രേഖകൾ സമർപ്പിച്ചതിനു പിന്നിൽ ഉദ്യോഗസ്ഥന്റെ വ്യക്തി താൽപര്യം പ്രകടമാണ്. മുതിർന്ന ഉദ്യോസ്ഥനിൽ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യമല്ല ഇതെന്നും സർക്കാർ കോടതിയിൽ പറഞ്ഞിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് എടുത്ത കേസ് റദാക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നിൽ ബാഹ്യമായ ഗുഢലക്ഷ്യങ്ങളുണ്ട്. ആരോപണങ്ങളും കേട്ടുകേൾവികളും ഉൾപ്പെടുത്തി ഹർജിയിൽ ഹാജരാക്കിയ രേഖകൾ, കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെടുത്തി സർക്കാരിലെ ഉന്നതരെ അപകീർത്തിപ്പെടുത്താനാണ്. ഉന്നതർ കക്ഷിയല്ലാത്ത ഹർജിയിൽ പൊതുമണ്ഡലത്തിൽ അവരെ മോശക്കാരാക്കാനാണ് രേഖകൾ ഉൾപ്പെടുത്തിയത്. സ്വന്തം ആവശ്യത്തിന് വേണ്ടി കോടതിയെ ദുരുപയോഗം ചെയ്യുന്ന ഹർജിക്കാരൻ നിയമപരമായ നടപടിക്ക് അർഹനാണ്. ഉദ്യോഗസ്ഥന്റെ ഹർജി കോടതിയുടെ ശ്രദ്ധ തിരിക്കാനും മാധ്യമ പ്രശസ്‌തിക്കും വേണ്ടിയുള്ളതാണെന്നും സർക്കാർ പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അന്വേഷണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന ആവശ്യത്തെയും സർക്കാർ എതിർത്തു. കേസന്വേഷണത്തിൽ ഇടപെടൽ പാടില്ലെന്ന് സുപ്രീം കോടതിയുടെ തന്നെ ഉത്തരവുണ്ടെന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പ്രതിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും സർക്കാർ വ്യക്തമാക്കി. ക്രിമിനൽ കേസിൽ ഏത് ഏജൻസി അന്വേഷണം നടത്തണമെന്ന് നിർദേശിക്കാൻ പ്രതിക്ക് അവകാശമില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്‌ടർ പി.രാധാകൃഷ്‌ണൻ എൻഫോഴ്‌സ്‌മെന്റ് പ്രോസിക്യൂട്ടർ വഴി നേരിട്ടല്ല ഹർജി നൽകിയിരിക്കുന്നത്. സ്വകാര്യ അഭിഭാഷകൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണം സർക്കാരിന്റെ ഒത്താശയോടെ അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ക്രൈം ബ്രാഞ്ച് കേസെന്നും കള്ളക്കടത്തിലെ പ്രതിയും മുഖ്യ സൂത്രധാരനുമായ ശിവശങ്കറിന്റെ സ്വാധീനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും ഹർജിയിൽ ആരോപിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case crime branch inquiry against enforcement directorate

Next Story
Kerala Lottery Sthree Sakthi SS 254 Result: സ്ത്രീശക്തി SS 254 ലോട്ടറി, ഒന്നും രണ്ടും സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്Kerala Lottery, Win Win lottery draw date, Akshaya lottery draw date, Nirmal lottery draw date, Karunya lottery draw date, വിൻ വിൻ ലോട്ടറി, അക്ഷയ ലോട്ടറി, നിർമൽ ലോട്ടറി, കാരുണ്യ ലോട്ടറി, Win Win lottery ticket rate, kerala lottery, കേരള ലോട്ടറി, ലോട്ടറി ഫലം, kerala Win Win lottery, Win Win lottery today, Win Win lottery result live, kerala Nirmal lottery, Nirmal lottery today, Nirmal lottery result live, kerala Akshaya lottery, akshaya lottery today, akshaya lottery result live, kerala Karunya lottery, Karunya lottery today, Karunya lottery result live, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news
The moderation of comments is automated and not cleared manually by malayalam.indianexpress.com