കൊച്ചി: സ്വർണക്കടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കറിന് ജാമ്യം. കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവയ്ക്കണം, അനുമതിയില്ലാതെ വിദേശത്ത് പോവരുത്, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ അതേസമയം, കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം കിട്ടിയെങ്കിലും മറ്റ് കേസുകള്‍ ഉള്ളതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാനാവില്ല.
Also Read: രാജ്യത്ത് 13,203 പേർക്കുകൂടി കോവിഡ്; ആകെ മരണം 1,53,470
സ്വര്‍ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ എം.ശിവശങ്കറാണെന്നാണ് കസ്റ്റംസും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പറയുന്നത്. കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ എൻഐഎ കുറ്റപത്രത്തിൽ ശിവശങ്കർ പ്രതിയല്ല.
സ്വര്‍ണക്കടത്ത് കേസില്‍ നവംബര്‍ 24-നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കസ്റ്റംസ് തുടങ്ങിയിട്ടേയുള്ളൂ. കേസിലെ വിദേശകണ്ണിയായ റബിന്‍സ് കെ.ഹമീദിനെ ചോദ്യം ചെയ്തശേഷം എല്ലാ പ്രതികള്‍ക്കും പ്രതിചേര്‍ക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അതിനുള്ള മറുപടി ലഭിച്ചശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുക.
Also Read: മുഴുവൻ അധ്യാപകരും എത്തണം; സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
കഴിഞ്ഞ ദിവസം ഡോളർ കടത്ത് കേസിലും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ അനുമതി തേടിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി അറസ്റ്റിന് അനുമതി നല്‍കിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്.