Latest News

‘തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരുപങ്ക് പാർട്ടിക്ക്’; ശബ്ദരേഖ പുറത്ത്

പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവയ്ക്കുമെന്നും ഒരു ഭാഗം പാര്‍ട്ടിക്കെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

gold smuggling, gold, ie malayalam

കണ്ണൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്ത്. സ്വർണക്കടത്ത് ക്വട്ടേഷൻ നിയന്ത്രിക്കുന്നത് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയും പരോളിലുള്ള ഷാഫിയും ചേർന്നാണെന്ന് ആരോപിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് വിവിധ ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിലുള്ളത്.

തട്ടിയെടക്കുന്ന സ്വര്‍ണം മൂന്നായി വീതംവയ്ക്കുമെന്നും ഒരു ഭാഗം പാര്‍ട്ടിക്കെന്നും ശബ്ദരേഖയിൽ ആരോപിക്കുന്നു. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് ‘പാര്‍ട്ടി’ എന്ന് ഓഡിയോയിൽ പറയുന്നത്. ഇവര്‍ക്ക് ഒരു പങ്ക് കൊടുത്താൽ അന്വേഷണം ഉണ്ടാവില്ലെന്ന് ഓഡിയോയിൽ പറയുന്നു. ‘ഒരു ഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാര്‍ട്ടിക്ക്’ എന്നാണ് ഓഡിയോയിൽ പറയുന്നത്.

Read More: ‘ഒരു രാജ്യം, ഒരു റേഷൻ കാര്‍ഡ്’ പദ്ധതി ജൂലൈ 31 നകം നടപ്പിലാക്കണം: സുപ്രീം കോടതി

അതേസമയം, ശബ്ദരേഖ ആരുടേതെന്നോ ആരാണ് അയച്ചതെന്നോ ആർക്കാണ് കിട്ടിയതെന്നോ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case audio clip revealed522433

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express