സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജി കോടതി തള്ളി

ഹർജിക്കാരൻ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദ ഇടപാടുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനുമെതിരെ കേസെടുക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജി നിലനിൽക്കില്ലെന്നും കോടതി നേരിട്ട് ഇടപെടേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ഉന്നത രാഷ്‌ട്രീയ വ്യക്തിത്വങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്ന ഹർജിയിൽ നിയമപരമായ മാർഗങ്ങൾ തേടാതെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടതില്ല. ഹൈക്കോടതിക്ക് ഇക്കാര്യങ്ങൾ നേരിട്ട് പരിശോധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ആലപ്പുഴ സ്വദേശിയും മാധ്യമപ്രവർത്തകനുമായ മിഷേൽ വർഗീസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് കോടതി തള്ളിയത്.

ഹർജിക്കാരൻ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമപരമായ മാർഗം എന്ന നിലയിൽ പൊലീസിനു പരാതി നൽകുകയോ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയോ ചെയ്യാം. ഭരണഘടനയുടെ അനുഛേദം 226 പ്രകാരം കേസിൽ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Read Also: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്

നയതന്ത്ര സ്വർണക്കടത്ത്, സ്‌പ്രിൻക്‌ളർ, ബവ് ക്യു ആപ്, ഇ-മൊബിലിറ്റി എന്നിവ അന്വേഷിക്കണമെന്നും കേസെടുക്കാൻ നിർദേശം നൽകണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

സ്വർണക്കടത്ത് അല്ലാതെയുള്ള മറ്റു കുംഭകോണങ്ങളെന്ന് ആക്ഷേപിക്കപ്പെട്ടവ എന്താണെന്നുപോലും റിട്ട് ഹർജിയിൽ ഹർജിക്കാരൻ പരാമർശിച്ചിട്ടില്ല. സ്വർണക്കടത്തിനെ കുറിച്ചാണെങ്കിൽ തന്നെ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ആവർത്തിക്കുകയല്ലാതെ മറ്റ് യാതൊരുവിധ രേഖകളും തെളിവുകളും ഹർജിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഹർജിക്കാരൻ നിയമപരമായ മാർഗം എന്ന നിലയിൽ പൊലീസിനു പരാതി നൽകുകയോ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയോ ചെയ്യാതെയാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ അനുഛേദം 226 പ്രകാരം ഹർജിയിൽ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും ഹാജരാക്കാമെന്നും കേസിൽ വിധി മാറ്റിവച്ച് കൂടുതൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഉപഹർജി പരിഗണിക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.

അതേസമയം, സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേന്ദ്ര ഏജൻസികളാണ് അന്വേഷണം നടത്തുന്നത്. കേസിൽ പ്രതികളായ സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരെ ഒന്നിച്ചിരുത്തി ഇന്നു ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. നേരത്തെ സരിത്തിനെ രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു. ഈ ചോദ്യം ചെയ്യലിലാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി തനിക്കു അടുത്ത ബന്ധമുണ്ടെന്ന് സരിത് പറഞ്ഞത്. ശിവശങ്കറിനെ ഒരുതവണ കൂടി ചോദ്യം ചെയ്യാനും സാധ്യതയേറി. എന്നാൽ, സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനു നേരിട്ടു എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തിൽ തെളിവുകളൊന്നും അന്വേഷണസംഘത്തിനു ഇതുവരെ ലഭിച്ചിട്ടില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case allegations against pinarayi vijayan and m sivasankar

Next Story
Kerala Akshaya Lottery AK-455 Result: അക്ഷയ AK-455 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്Kerala Lottery, Win Win lottery draw date, Akshaya lottery draw date, Nirmal lottery draw date, Karunya lottery draw date, വിൻ വിൻ ലോട്ടറി, അക്ഷയ ലോട്ടറി, നിർമൽ ലോട്ടറി, കാരുണ്യ ലോട്ടറി, Win Win lottery ticket rate, kerala lottery, കേരള ലോട്ടറി, ലോട്ടറി ഫലം, kerala Win Win lottery, Win Win lottery today, Win Win lottery result live, kerala Nirmal lottery, Nirmal lottery today, Nirmal lottery result live, kerala Akshaya lottery, akshaya lottery today, akshaya lottery result live, kerala Karunya lottery, Karunya lottery today, Karunya lottery result live, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news
The moderation of comments is automated and not cleared manually by malayalam.indianexpress.com