കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ച എൻഐഎ കോടതിയുടെ ഉത്തരവിൽ ഇടപെടാൻ മതിയായ കാരണങ്ങൾ കാണുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സെയ്തലവി, പി.ടി.അബ്ദു, ഹംജദ് അലി, അബ്ദുൾ ഹമീദ്, സി.വിജിഫ്സൽ, മുഹമ്മദ് അബു ഷമീം, മുഷഫ, അബ്ദുൽ അസീസ്, അബൂബക്കർ, മുഹമ്മദ് അൻവർ എന്നിവർക്കാണ് വിചാരണ കോടതി കഴിഞ്ഞ ഒക്ടോബറിൽ ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്നതിനോ, സ്വർണക്കടത്തിൽ ലഭിച്ച പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്നതിനോ മതിയായ തെളിവില്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
Read More: വാളയാർ കേസ്: അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം
യുഎപിഎ കേസുകളിൽ ജാമ്യം അനുവദിക്കാൻ വ്യവസ്ഥയില്ലെന്നും തെളിവുകൾ വേണ്ട വിധം പരിശോധിക്കാതെയുമാണ് ജാമ്യം അനുവദിച്ചതെന്നുമായിരുന്നു എൻഐഎയുടെ വാദം.