Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

സ്വപ്‌നയുടെ ശബ്‌ദരേഖ പുറത്തായതിൽ അന്വേഷണം നടത്തിയേക്കില്ല; എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും

ശബ്‌ദരേഖ തന്റേതാണെന്ന് സ്വപ്‌ന നേരത്തെ സമ്മതിച്ചിട്ടുണ്ട്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ പുറത്തായതിൽ അന്വേഷണം നടത്തിയേക്കില്ല. ശബ്‌ദരേഖയുടെ ഉറവിടം കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കുന്നതിൽ പൊലീസിൽ ആശയക്കുഴപ്പമുണ്ട്.

ശബ്‌ദരേഖ തന്റേതാണെന്ന് സ്വപ്‌ന നേരത്തെ സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ കേസെടുത്ത് അന്വേഷിക്കുന്നത് എന്തിനാണെന്ന് പൊലീസിൽ സംശയമുണ്ട്. ശബ്‌ദരേഖ അട്ടക്കുളങ്ങര ജയിലിൽവച്ച് റെക്കോർഡ് ചെയ്‌തതല്ലെന്നാണ് ഇന്നലെ ജയിൽ ഡിഐജി അജയകുമാറും പറഞ്ഞത്.

അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഇന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടി. ഇന്ന് ഉച്ചയോടെ നിയമോപദേശം ലഭിക്കാനാണ് സാധ്യത.

ശബ്‌ദരേഖയുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് കേരള പൊലീസ് എ.ജി.യിൽ നിന്ന് നിയമോപദേശം തേടിയത്. എന്ത് വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്നാണ് പൊലീസിന്റെ ആശയക്കുഴപ്പം.

Read Also: കോവിഡ് പോരാളികളുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നതായി സ്വപ്‌ന സുരേഷ് പറയുന്ന ശബ്‌ദ സന്ദേശം ‘ദി ക്യൂ’ എന്ന വെബ്‌സൈറ്റാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചതായും, രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിച്ചില്ല എന്നും ശബ്‌ദസന്ദേശത്തിൽ സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്‌ദാനം ചെയ്‌തതായും ശബ്‌ദരേഖയിൽ പറയുന്നു.

അതേസമയം, എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്‌തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്‌ന പറഞ്ഞതെന്ന് ജയിൽ ഡിജിപി ഇന്നലെ വ്യക്തമാക്കി. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും അറിയിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smugglig case swapna suresh voice clip pinarayi vijayan

Next Story
ആശ്വാസ കണക്കുകൾ; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കുറയുന്നുKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com