തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്. താൻ കുറ്റസമ്മതം നടത്താമെന്ന് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ അന്വേഷണ ഏജൻസിയെ അറിയിച്ചു. കുറ്റസമ്മതം നടത്താമെന്ന് അറിയിച്ച് സന്ദീപ് നായർ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. ഇതിനെ എൻഐഎ എതിർത്തില്ല. എന്നാൽ, സന്ദീപിനെ മാപ്പ് സാക്ഷിയാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Read Also: ലൈഫ് മിഷന്‍ പദ്ധതി: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

നേരത്തെ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെ തനിക്ക് എൻഐഎയിലും കോടതിയിലും പൂർണ വിശ്വാസമുണ്ടെന്ന് സന്ദീപ് നായർ പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ തെളിവെടുപ്പിനു എത്തിച്ചപ്പോഴാണ് തനിക്ക് കോടതിയിലും എൻഐഎയിലും വിശ്വാസമുണ്ടെന്ന് സന്ദീപ് നായർ പ്രതികരിച്ചത്.

Read Also: ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പിണറായി വിജയന് നിർണായകം

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് സന്ദീപ് നായർ. സരിത്, സ്വപ്‌ന സുരേഷ് എന്നിവരുമായി സന്ദീപ് നായർക്ക് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്‌നയെയും സന്ദീപിനെയും ഒന്നിച്ചാണ് എൻഐഎ നേരത്തെ പിടികൂടിയത്. സ്വർണക്കടത്ത് കേസിനു പിന്നാലെ ഇരുവരും ഒളിച്ചു താമസിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.