തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തിയത്. കോടികൾ വിലമതിക്കുന്ന സ്വർണമാണ് ബഗേജിൽ നിന്ന് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോയില്‍ പിടികൂടിയ സ്വര്‍ണം കസ്റ്റംസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

Also Read: സ്വർണ മാസ്ക് ധരിച്ച് പൂനെ സ്വദേശി; വിലയോ 2.89 ലക്ഷം

രാജ്യത്ത് ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്. മൂന്ന് ദിവസം മുമ്പാണ് ദുബൈയില്‍ നിന്ന് കാര്‍ഗോ എത്തിയത്. ബാഗേജില്‍ സ്വര്‍ണ്ണം ഉണ്ടെന്ന വിവരം ലഭിച്ചതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയായിരുന്നു.

Also Read: തിരഞ്ഞെടുപ്പിന് മുമ്പ് പ്രളയവും വരൾച്ചയും വരാനുണ്ടെന്ന് തിരുവഞ്ചൂർ; ട്രോളി സോഷ്യൽ മീഡിയ

സ്വര്‍ണം ആര് ആര്‍ക്ക് അയച്ചു എന്ന കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം മണക്കാട് സ്ഥിതിചെയ്യുന്ന യുഎഇ കോൺസുലേറ്റിക്കാണ് ബഗ്ഗേജ് എത്തിയത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.