തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണ​ബി​സ്ക്ക​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഏകദേശം 4 കിലോ സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാസർഗോഡ് സ്വദേശി അഹമ്മദ് ഗുഡേ ജംഷദിന്റെ പക്കൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടിച്ചത്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ദുബായിൽ നിന്നാണ് അഹമ്മദ് ജംഷദ് തിരുവനന്തപുരത്തേക്ക് എത്തിയത്. ആർക്ക് നൽകാനാണ് സ്വർണ്ണം കൊണ്ടുവന്നത് എന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അനധികൃതമായി കടത്തിയ സ്വർണ്ണം കസ്റ്റംസ് പിടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ