കൽപ്പറ്റ: വയനാട് ജില്ലയിലെ തോ​ൽ​പെ​ട്ടി ചെ​ക്ക്പോ​സ്റ്റി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ബെംഗളൂരുവിൽ നിന്നുള്ള സ്വ​കാ​ര്യ ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​ർ പി​ടി​യി​ലായി. ഇന്ന് പുലർച്ചെയാണ് പരിശോധന നടത്തിയത്. തോൽപ്പെട്ടി ചെക്പോസ്റ്റിൽ എത്തിയ ബസിൽ ആറ് പേരും ഒരുമിച്ചാണ് ടിക്കറ്റ് എടുത്തത്. ബെംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന ലക്ഷ്വറി ബസിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ