കൊച്ചി: നെടുമ്പശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്നായി ഇരുപതു ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സ്‌പൈസ് ജെറ്റിൽ ദുബായിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും 310 ഗ്രാം തൂക്കം വരുന്ന സ്വർണ ചെയിനുകൾ പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പത്തു ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം.
മറ്റൊരു സംഭവത്തിൽ 370 ഗ്രാം തൂക്കം വരുന്ന സ്വർണ കട്ടികൾ ജിദ്ദയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ കട്ടികൾ. യാത്രക്കാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ പിടിഐയോട് പറഞ്ഞു.