കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ശുദ്ധീകരിക്കാനായി കാറില്‍ ഇടയാറിലെ സ്വര്‍ണക്കമ്പനിയിലേക്ക് കൊണ്ടുപോയ സ്വര്‍ണമാണ് കവര്‍ന്നത്. ആറ് കോടിയോളം വില വരുന്ന 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. കാറിന്റെ പിന്നിലായി ബൈക്കിൽ എത്തിയ രണ്ടു പേരാണ് കാര്‍ ആക്രമിച്ച് സ്വർണം കവർന്ന് കടന്നത്. കാറിലുണ്ടായിരുന്നവര്‍ക്ക് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
എടയാറിലെ സിആർജി മെറ്റലേഴ്സിലേക്കാണ് സ്വർണം കൊണ്ടുപോയത്. അതേസമയം, സംഭവ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെ എടയാറിലെ സ്വകാര്യ സ്ഥാപന അധികൃതർ തടഞ്ഞു. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സ്വർണ കവർച്ചയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.