കൊച്ചി:സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 2800 രൂപയും പവന് 22400 രൂപയുമാണ് ഇന്നത്തെ വിപണിവില. ഇന്നലെ വന്‍ വര്‍ദ്ധനവായിരുന്നു സ്വര്‍ണ്ണവിലയിലുണ്ടായത്. പവന് 200 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് വര്‍ദ്ധിച്ചത്.

ഫെബ്രുവരി ഒന്നിന് 22000 രൂപയായിരുന്നു സ്വര്‍ണ്ണവില. പിന്നീട് 21,920 വരെ കുറഞ്ഞെങ്കിലും ഇന്നലെ ഒറ്റയടിക്ക് വീണ്ടും 200 രൂപ വര്‍ദ്ധിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് 22,400 രൂപയിലെത്തി നില്‍ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ