/indian-express-malayalam/media/media_files/PjUxrYYkJNjNmTJOSeV8.jpg)
Gold Rates Today
Gold Rate Today: കൊച്ചി: നിലം തൊടാതെ സ്വർണവില കുതിക്കുകയാണ്. ഇന്നും സ്വർണ വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച സ്വർണവില സർവ്വകാല റെക്കോർഡിലെത്തിയെങ്കിലും പിന്നീട് ഇടിഞ്ഞിരുന്നു. ഇന്ന് ഒരു പവന് 600 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 82,240 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 10,280 രൂപയാണ്. 75 രൂപയാണ് ഗ്രാമിന് കൂടിയത്. 11,215 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില. 89,720 രൂപയാണ് ഒരു പവൻ 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. 656 രൂപയുടെ വർധനവാണ് പവന് ഇന്ന് കൂടിയത്. 67, 288 രൂപയാണ് 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്.
Also Read: ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട; ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
രാജ്യാന്തര വിപണിയില്‍ സ്വർണ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് പ്രധാന കാരണം. അമേരിക്ക പലിശ നിരക്ക് കുറച്ചതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുകയാണ്. ഇനിയും ക്രമേണ വില കൂടുമെന്നാണ് കരുതുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Also Read: ആഗോള അയ്യപ്പ സംഗമം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
കേരളത്തെ സംബന്ധിച്ചിടത്തോളം, വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്ന കുടുംബങ്ങള്‍ ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്. വില ഇനിയും ഉയരുമെന്ന ഭയത്തില്‍ പലരും ഉയര്‍ന്ന വില നല്‍കി സ്വര്‍ണം വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.
Read More: ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; കേരള തീരത്ത് കള്ളക്കടൽ ജാഗ്രത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us