Gold Rate in Kerala (28 September 2019): കൊച്ചി: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 3,490 രൂപയാണ് ഇന്നത്തെ വില. പവന് 27,920 രൂപയാണ്. ഇന്നലെയും ഇതേ വിലയായിരുന്നു.

സെപ്റ്റംബര്‍ 26 ന് സ്വര്‍ണ വില ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമായിരുന്നു. രാജ്യാന്തര വിപണിയിലെ വില വർധനവമാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഉയർത്തിയത്.

കേരളത്തിൽ സ്വർണ വില കൂടിയപ്പോൾ തമിഴ്നാട്ടിൽ വില കുറഞ്ഞു. ഗ്രാമിന് 3,618 രൂപയാണ് ഇന്നത്തെ വില. പവന് 28,944 രൂപയാണ്.

Read Also: Gold Rate in Kerala (27 September 2019): സ്വർണ വില കൂടി, പവന് 27,920 രൂപ

കർണാടകയിൽ സ്വർണവില കൂടി. ഗ്രാമിന് 3,550 രൂപയാണ് ഇന്നത്തെ വില. പവന് 28,400 രൂപയാണ്.

കേരളത്തിൽ ഈ മാസമാദ്യം സ്വർണവില സർവകാല റെക്കോർഡിലുമെത്തി. സെപ്റ്റംബർ നാലിന് 29,120 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 3,640 രൂപയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.