കൊച്ചി: സ്വർണവില മുന്നോട്ടു തന്നെ. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. 22,720 രൂപയാണ് ഒരു പവന്റെ വില. ഒരു ഗ്രാമിന് 2,840 രൂപയാണ് ഇന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്നലെ ഒരു പവന് 22,640 രൂപയായിരുന്നു. ഗ്രാമിന് 2,830 രൂപയായിരുന്നു. രാജ്യാന്തര വിപണിയിലെ വില വ്യതിയാനങ്ങളാണ് പ്രാദേശിക വിപണികളിലും പ്രതിഫലിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ