കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപ കൂടി. 21,040 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 15 രൂപ കൂടി 2630 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ആദ്യം മുതൽ സ്വർണവില ഇടിയുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചയായി വില കൂടാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 20920 രൂപയ്ക്കാണ് ഇന്നലെ വരെ വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 20,720 രൂപയാണ്. പവൻ വില 640 രൂപ കുറഞ്ഞാണ് 20,720 രൂപയിൽ എത്തിയത്. കഴിഞ്ഞ ആറു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. 2017ൽ സ്വർണവില ഇത്രയും താഴ്ന്നിട്ടില്ല. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് സ്വർണത്തിന് ഇപ്പോൾ വില ഉയരാൻ കാരണം. 21,880 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ