കൊച്ചി: സ്വർണ വില വീണ്ടും കൂടി. ആറ് ദിവസത്തിന് ശേഷമാണ് വില വീണ്ടും കൂടിയത്. പവന് 80 രൂപ വർധിച്ച് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,690 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ഇവിടെയും വില കൂടാൻ ഇടയാക്കിയത്. ഇന്നലെ പവന് 21,440 രൂപയും, ഗ്രാമിന് 2,680 രൂപയും ആയിരുന്നു.

ഈ മാസമാദ്യം സ്വർണവിലയിൽ കുറവ് വന്നിരുന്നു. രാജ്യാന്തര വിപണിയിൽ ആവശ്യക്കാരില്ലാതെ വന്നതിനാലാണ് വില കുറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ