കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തി. ഒരു ഗ്രാമിന് 5,270 രൂപയും ഒരു പവന് 42,160 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 35 രൂപയും പവനു 280 രൂപയുമാണ് ഇന്ന് കൂടിയത്. 2020 ഓഗസ്റ്റിലാണ് ഇതിനു മുൻപ് സ്വർണവില 42,000 രൂപയിൽ എത്തിയത്.
ഇന്നലെ സ്വർണവില പവന് 80 രൂപ ഉയർന്ന് 41,880 രൂപയായിരുന്നു. ജനുവരി രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലെത്തിയത്. പവന് 40,360 രൂപയായിരുന്നു വില.
പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വർധനവ് തുടങ്ങിയ കാരണങ്ങളാണ് സ്വർണവിലയിലെ വർധനവിന് കാരണം. വരുംദിവസങ്ങളിലും സ്വർണവില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.