എറണാകുളം: കേരളത്തിൽ സ്വർണ്ണവില വീണ്ടും വർധിച്ചു. പവന് 160 രൂപ വർധിച്ച് 21,680 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിയിരുന്നു. പവന് 21,480 രൂപയായിരുന്നു അന്നത്തെ വില. ഇതിനു ശേഷമാണ് ഇന്ന് വില വീണ്ടും ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ