തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 1,200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 ആയി ഉയര്‍ന്നു. ഇന്നലെ 43,040 രൂപയായിരുന്നു വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 5,530 രൂപയാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ യുഎസിലെ സിലിക്കൺ വാലി ബാങ്ക് തകർച്ചയാണ് സ്വർണത്തിന് ഇപ്പോൾ വില വർധിക്കാനുള്ള ഒരു പ്രധാന കാരണം. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും വീണതും വില വർധിക്കാനിടയായിട്ടുണ്ട്.