കൊച്ചി: സ്വർണ വില വീണ്ടും കുതിക്കുന്നു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടക്കുന്നത്. 26,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില. പവന് 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഗ്രാമിന് 3,265 രൂപയാണ് വില. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നു.

യുഎസ് – ചൈന വ്യാപാരയുദ്ധം അമേരിക്കൻ സന്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറൽ റിസര്‍വ് തയ്യാറാകുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായി പലരും സ്വർണത്തെ കാണുകയും, സ്വർണത്തിൽ നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്നു.

ഇക്കഴിഞ്ഞ ബജറ്റില്‍ സ്വർണത്തിന്റെ തീരുവ ഉയര്‍ത്തിയതും രാജ്യത്ത് സ്വര്‍ണവില കൂടാന്‍ കാരണമായി. വിവാഹസീസണ്‍ അടുക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇത്രയും വര്‍ധിച്ചത് ഉപഭോക്താക്കള്‍ക്ക് ബാധ്യതയാകും. ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1443 ഡോളറാണ് ഇന്നത്തെ നിരക്ക്. 20 ഡോളറാണ് ഒറ്റദിവസം കൊണ്ട് ഉയർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.