കൊച്ചി: സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് സ്വർണവില കാൽലക്ഷം കടന്നു. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 3,145 രൂപയായി. ഒരു പവന് ഇന്നത്തെ വില 25,160 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കൂടിയതാണ് കേരളത്തിലും വില കൂടാൻ കാരണം.

ഡിസംബർ ഒന്നിന് 22.520 രൂപയായിരുന്നു സ്വർണ വില ഇതിനുശേഷം രണ്ടര മാസത്തിനിടെ 2400 രൂപയോളമാണ് വില വർധനവുണ്ടായത്. ഒരു മാസത്തിനിടെ 880 രൂപയാണ് വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. ആറു വർഷത്തിനിടെ സ്വർണത്തിന് ഏറ്റവും വില കുറഞ്ഞത് 2015 ലായിരുന്നു. 2015 ഓഗസ്റ്റ് 6 ന് ഒരു പവന് 18,720 രൂപയായിരുന്നു വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.