കൊച്ചി: സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് പവന് 200 രൂപ കൂടി 24,600 രൂപയായി. ഒരു ഗ്രാമിന്റെ വില 3,075 രൂപയാണ്. കഴിഞ്ഞ നാലു ദിവസമായി 24,400 രൂപയായിരുന്നു ഒരു പവന്റെ വില.

ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതാണ് സ്വർണവില കൂടാൻ കാരണം. വിവാഹ സീസണും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതും വില വർധനവിന് കാരണമായിട്ടുണ്ട്. 2012 ഫെബ്രുവരി 27 നാണ് ഇതിനു മുൻപ് സ്വർണവില സർവ്വകാല റെക്കോർഡിലത്തിയത്.

രാജ്യത്ത് സ്വർണ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയവയെല്ലാം സ്വർണ വില വർധനവിനെ ബാധിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.