scorecardresearch

സ്വർണവില സർവകാല റെക്കോർഡിൽ; വില 1 ലക്ഷം കടന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണ വില 90,000 ത്തിന് മുകളിലായിരുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണ വില 90,000 ത്തിന് മുകളിലായിരുന്നു

author-image
WebDesk
New Update
gold price

Source: Freepik

കൊച്ചി: കേരളത്തിൽ സ്വർണ വില സർവകാല റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,01,600 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 12,700 രൂപയാണ് വില. ഇന്ന് 1,760 രൂപയാണ് ഉയർന്നത്.

Advertisment

Also Read: കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണ വില 90,000 ത്തിന് മുകളിലായിരുന്നു. കോവിഡ് സമയത്ത് 40000 രൂപയായിരുന്നു സ്വർണവില. 5 വർഷം പിന്നിടുമ്പോൾ വില ഒരു ലക്ഷത്തിൽ എത്തിനിൽക്കുകയാണ്. കഴിഞ്ഞ ജനുവരിയിൽ 57,000 രൂപയായിരുന്നു സ്വർണവില. എന്നാൽ, ഈ വർഷം ഇതുവരെ കൂടിയത് 44,400 രൂപയാണ്.

Also Read: പി.വി അൻവറും സി.കെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കും

നിലവിൽ സ്വർണത്തിന് 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലി 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. ശരാശരി 10% പണിക്കൂലിയാണ് പൊതുവേ ഈടാക്കുന്നത്. 10% പണിക്കൂലി പ്രകാരം ഇന്നൊരു പവൻ‌ ആഭരണം വാങ്ങിയാൽ 1,15,168 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 14,395 രൂപയാകും.

Also Read: വാളയാർ ആൾക്കൂട്ട കൊലപാതകം; പ്രതികൾക്കതിരെ കർശന നടപടി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

യുഎസ്-വെനസ്വേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ൻ സമാധാന നീക്കം സാധ്യമാകില്ലെന്ന ആശങ്ക ഉയരുന്നതും സ്വർണത്തിന്റെ വില ഉയരാൻ കാരണമായിട്ടുണ്ട്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വർണ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. പലിശ നിരക്കുകളിൽ കുറവ് വരുത്തിയത് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആവശ്യം ഏറി.

Read More: തടവുകാരുടെ അടിയന്തര പരോളിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി

Gold Gold Price

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: