കൊച്ചി: സ്വർണവില കുതിച്ചുയരുന്നു. ഇന്ന് സ്വർണ വില വീണ്ടും സർവകാല റെക്കോർഡിലെത്തി. ഒരു പവന് 25,800 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 25,520 രൂപയായിരുന്നു. ഇന്നു 280 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 3,225 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 3,190 രൂപയായിരുന്നു.

രാജ്യാന്തര വിപണിയിൽ വില ഉയർന്നതും ബജറ്റിൽ കസ്റ്റംസ് തീരുവ വർധിപ്പിച്ചതും സ്വർണ വില ഉയരാൻ കാരണമായിട്ടുണ്ട്. ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 10 ൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു. വരും ദിവസങ്ങളിൽ സ്വർണ വില ഇനിയും ഉയരാനാണ് സാധ്യത.

ജൂലൈ മാസം ആദ്യം 24,920 രൂപയായിരുന്നു സ്വർണ വില. തുടർന്നുളള ദിവസങ്ങളിൽ വില വർധിച്ച് 25,000 കടക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.