തിരുവനന്തപുരം: സ്വർണവില പുതിയ റെക്കോർഡിൽ. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്.
ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാമിന് 5,355 രൂപയും പവന് 42,840 രൂപയുമായിരുന്നു ഇന്നലത്തെ വില. സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ് സ്വർണവില 43,000ത്തിന് മുകളിൽ എത്തുന്നത്. ഈ വർഷം മാർച്ചിലാണ് സ്വർണവില 42,000ത്തിനു മുകളിലെത്തിയത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ യുഎസിലെ സിലിക്കൺ വാലി ബാങ്ക് തകർച്ചയാണ് സ്വർണത്തിന് ഇപ്പോൾ വില വർധിക്കാനുള്ള ഒരു പ്രധാന കാരണം. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും വീണതും വില വർധിക്കാനിടയായിട്ടുണ്ട്.