കൊച്ചി: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിനു 4,000 രൂപയും പവനു 32,000 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ആദ്യമായാണ് ഗ്രാമിന് 4,000 രൂപയിലെത്തുന്നത്.

ഇന്നു രാവിലെ ഗ്രാമിനു 40 രൂപയും പവനു 320 രൂപയും കൂടിയിരുന്നു. ഗ്രാമിനു 3,975 രൂപയും പവനു 31,800 രൂപയുമായിരുന്നു വില. ഉച്ചയ്ക്കുശേഷമാണ് ഗ്രാമിനു 25 രൂപ കൂടി 4,000 ത്തിലെത്തിയത്. ഇന്നലെ ഗ്രാമിനു 3,935 രൂപയും പവനു 31,480 രൂപയുമായിരുന്നു വില.

Read Also: ചർക്കയിൽ നൂൽ നൂറ്റ് ട്രംപും മെലാനിയയും

ചൈനയിലെ കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വില ഉയരാൻ കാരണമായിട്ടുണ്ട്. സ്വർണവില ഉയർന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം കൂടുതലായി വാങ്ങിയേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.