/indian-express-malayalam/media/media_files/2025/04/18/odXmf1vvNPckzolDs5sP.jpg)
Kerala Gold Rates Updates
KeralaGold Rate Today Updates:കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സർവകാല റെക്കോഡ് വിലയിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇടിവ് രേഖപ്പെടുത്തിയ സ്വർണ വില ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് കൂടിയിരിക്കുന്നത് 40 രൂപയാണ്. ഇതോടെ ഇന്നലെ 10490 രൂപയായിരുന്ന ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10530 രൂപയായി വർധിച്ചു.
Also Read:തിരുവനന്തപുരത്ത് പെരുംമഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, രാത്രി യാത്രാ നിരോധനം
പവന് 320 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നലെ 83920 രൂപയായിരുന്ന സ്വർണ വില ഇന്ന് 84240ൽ എത്തി. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
Also Read:സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്റ്റംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. എന്നാൽ കഴിഞ്ഞ രണ്ടുദിവസം വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
Also Read:എം.എസ്.സി. കപ്പൽ അപകടം; കമ്പനി 1227.62 കോടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വർണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 85000 വരെ എത്തിയ ശേഷമായിരുന്നു കഴിഞ്ഞ ദിവസം സ്വർണവില ഇടിഞ്ഞത്.
Read More: ഓപ്പറേഷൻ നുംഖോർ; അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us