scorecardresearch

Gold Rate: താരിഫ് ഇഫ്കട്; കുത്തനെ ഉയർന്ന് സ്വർണവില

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത് 800 രൂപയാണ്. ഇന്നലെ, 14 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില 75000 കടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9405 ആണ്

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത് 800 രൂപയാണ്. ഇന്നലെ, 14 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില 75000 കടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9405 ആണ്

author-image
WebDesk
New Update
news

Gold and Silver Rate

Gold and Silver Rate: കൊച്ചി: ചിങ്ങത്തിലെ വിവാഹ പാർട്ടികളേയും ഓണക്കാലത്ത് പൊന്ന് വാങ്ങാനിരിക്കുന്നവരേയും നിരാശപ്പെടുത്തി സ്വർണവില കുതിച്ചുയർന്നു. ട്രംപ് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുയർന്നതെന്നാണ് വിവരം. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചിരിക്കുന്നത്. 

Advertisment

Also Read:കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 9405 രൂപയായി. പവന് 75240 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 82,000 രൂപ നൽകേണ്ടി വരും.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത് 800 രൂപയാണ്. ഇന്നലെ, 14 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില 75000 കടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9405 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7720 ആണ്. 14 കാരറ്റ് സ്വർണത്തിന്റെ വില 6010 ആണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല . ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 126 രൂപയാണ്.

Also Read:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും

ട്രംപിന്റെ തീരുവ പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ ഓഹരി വിപണിയും തിരിച്ചടി നേരിടുന്നുണ്ട്. നഷ്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. ഇന്ന് രാജ്യാന്തര സ്വർണവിലയിലും ഉയർച്ചയുണ്ടായിട്ടുണ്ട്. സ്വർണവില ഔൺസിന് 3391.5 ഡോളറിൽ എത്തി.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Also Read:താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചു

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Read More: ഐടി ജീവനക്കാരനെ തട്ടികൊണ്ടു പോയെന്ന കേസ്: നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Gold Price

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: