scorecardresearch

ഗോ എയര്‍ ദുബായില്‍ നിന്നും കണ്ണൂരിലേക്ക്; വെളളിയാഴ്ച മുതല്‍ പറന്ന് തുടങ്ങും

ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിമാനത്തിന് യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്

ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിമാനത്തിന് യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്

author-image
WebDesk
New Update
go air, ഗോ എയര്‍, kannur, കണ്ണൂര്‍, dubai, ദുബായ്, tickets, ടിക്കറ്റുകള്‍, flight service വിമാന സര്‍വീസ്

ദു​ബാ​യ്: യു​എ​ഇ പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്കി ഗോ ​എ​യ​ര്‍ ദു​ബാ​യി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും. പ്ര​തി​ദി​ന സ​ര്‍​വീ​സ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Advertisment

ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിമാനത്തിന് യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഗോ എയര്‍ രാജ്യാന്തര ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അർജുൻ ദാസ് ഗുപ്ത അറിയിച്ചു. മിതമായ ടിക്കറ്റ് നിരക്കിൽ‌ ഉയര്‍ന്ന നിലവാരത്തിലുളള യാത്രാ സൗകര്യമൊരുക്കി പ്രതിബദ്ധത ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഭാവിയിൽ ഷാർജയിൽ നിന്നും കണ്ണൂരിലേയ്ക്ക് സര്‍വീസുകള്‍ നടത്തും.

ദി​വ​സേ​ന യു​എ​ഇ സ​മ​യം പു​ല​ർ​ച്ചെ 12.20ന് ​ദു​ബാ​യ് ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ഗോ ​എ​യ​ര്‍ വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 5.35ന് ​ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. ക​ണ്ണൂ​രി​ല്‍ നി​ന്ന് ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 7.05ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം യു​എ​ഇ സ​മ​യം രാ​ത്രി 10.30ന് ​ദു​ബാ​യി​ലെ​ത്തി​ച്ചേ​രും. 335 ദിർ​ഹം മു​ത​ലാ​ണ് ഒ​രു​ഭാ​ഗ​ത്തേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്.

Kannur Dubai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: