Latest News

ഗോവയില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു

മരിച്ച വിഷ്ണു നേവി ഉദ്യോഗസ്ഥനും നിധിന്‍ദാസ് ഗോവ വിമാനത്താവളത്തിലെ ജീവനക്കാരനുമാണ്

kizhakkamablam car accident, 3 dies in car accident, 3 women dies in kizhakkambalam car accident, pazhanganad car accident kizhakkambalam, kizhakkamabalam car accident Ernakulam, indian express malayalam, ie malayalam

ആലപ്പുഴ: ഗോവയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണന്‍ (24), വിഷ്ണു (27), നിധിന്‍ദാസ് (24) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഖില്‍, വിനോദ് കുമാര്‍ എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ ഗോവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്. മരിച്ച വിഷ്ണു നേവി ഉദ്യോഗസ്ഥനും നിധിന്‍ദാസ് ഗോവ വിമാനത്താവളത്തിലെ ജീവനക്കാരനുമാണ്. അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാൻ പോവുകയായിരുന്നു ഇരുവരും. ഗോവയിലെത്തിയശേഷം വാടകയ്ക്ക് എടുത്ത കാറുമായി സ്ഥലം കാണാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട കാർ സംരക്ഷണഭിത്തിയില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

അഖിലാണ് വാഹനം ഓടിച്ചിരുന്നതെന്നും വിഷ്ണുവും കണ്ണനും നിധിന്‍ദാസും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നുമാണ് വിവരം. കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്.

Read More: പുതുവത്സരം പ്രമാണിച്ച് പരിശോധന ശക്തമാക്കാൻ പൊലീസ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Goa accident three malayali youth died

The moderation of comments is automated and not cleared manually by malayalam.indianexpress.com