ന്യൂഡൽഹി: ദില്ലിയിലെ കേരള ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ഭാരതീയ ഗോരക്ഷ ക്രാന്തി പ്രവർത്തകർ. കേരള ഹൗസിന് പുറത്ത് പാൽ വിതരണം ചെയ്ത് കൊണ്ടാണ് ഭാരതീയ ഗോരക്ഷ ക്രാന്തി പ്രവർത്തകർ പ്രതിഷേധിച്ചത്. കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെയുള്ള കേരള സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ഗോ സംരക്ഷണസേന പ്രവർത്തകർ പ്രതിഷേധിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് ഗോരക്ഷ സേന പ്രവർത്തകർ കേരള ഹൗസിലേക്ക് ഇരച്ചു കയറിയത്. ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന ആളുകൾക്ക് ഗോരക്ഷ പ്രവർത്തകർ പാൽ വിതരണം ചെയ്യുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും ഗോസേന പ്രവർത്തകരെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ല. പിന്നീട് പ്രവർത്തകർ സ്വയം പിരിഞ്ഞു പോവുകയായിരുന്നു.

നേരത്തെ കേരള ഹൗസിൽ ബിഫ് വിൽക്കുന്നുണ്ട് എന്ന് ആരോപിച്ച് ദില്ലി പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് എതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിലെ നേതാക്കൾ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ